Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.indira

തീ​രു​മാ​നം ഐ​ക​ക​ണ്ഠ്യേന ; ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നെ പി.​ഇ​ന്ദി​ര ന​യി​ക്കും

ക​ണ്ണൂ​ർ: പി.​ഇ​ന്ദി​ര​യെ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി പ്ര​ഖ്യാ​പി​ച്ചു. കോ​ൺ​ഗ്ര​സ്‌ കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഐ​ക​ക​ണ്ഠ്യേനയാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് മേ​യ​റു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കെ.​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു. ഒ​രു വ​ലി​യ പ​ദ്ധ​തി​യും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ത് ന​ട​പ്പാ​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. നി​ല​വി​ലെ ഡെ​പ്യൂ​ട്ടി മേ​യ​റാ​ണ് ഇ​ന്ദി​ര. കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ മ​ത്സ​രി​ച്ച പ​യ്യാ​മ്പ​ല​ത്ത് നി​ന്ന് 48 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഇ​ന്ദി​ര ജ​യി​ച്ച​ത്. കൃ​ഷ്ണ​മേ​നോ​ൻ സ്മാ​ര​ക വ​നി​താ കോ​ള​ജ് ചെ​യ​ർ​പേ​ഴ്സ​ൺ.

ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തി​ന് പു​റ​മേ ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത് സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള 56 സീ​റ്റു​ക​ളി​ൽ 36 എ​ണ്ണം നേ​ടി​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് 15 സീ​റ്റി​ലും എ​ൻ​ഡി​എ നാ​ലി​ട​ത്തും എ​സ്‌​ഡി​പി​ഐ ഒ​രി​ട​ത്തും ജ​യി​ച്ചു. മു​സ്‌​ലിം ലീ​ഗി​ലെ കെ.​പി. താ​ഹി​റി​നെ​യാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Latest News

Corehub Up